വിംബിൾഡൺ: കഷ്ടിച്ച് രക്ഷപ്പെട്ട് അൽക്കാരസ് രണ്ടാം റൗണ്ടിൽ

JULY 1, 2025, 7:29 AM

വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡും 2 തവണ ജേതാവുമായ സ്പാനിഷ് താരം കാർലോസ് അൽകാരസ്. ആദ്യ റൗണ്ടിൽ ഈ വർഷം വിരമിക്കുന്ന 38 കാരനായ ഫാബിയോ ഫോഗ്‌നിയിൽ നിന്നു കടുത്ത പോരാട്ടമാണ് അൽകാരസ് നേരിട്ടത്.

വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ദിനത്തിൽ 5 സെറ്റ് പോരാട്ടത്തിനൊടുവിലാണ് ഇറ്റാലിയൻ താരത്തെ അൽകാരസിന് വീഴ്ത്താനായത്. ആദ്യ സെറ്റ് 7-5 നേടിയ അൽകാരസിനെതിരെ രണ്ടാം സെറ്റ് ഫോഗ്‌നി ടൈബ്രേക്കറിൽ സ്വന്തമാക്കി.

തുടർന്ന് 7-5 എന്ന സ്‌കോറിന് മൂന്നാം സെറ്റ് അൽകാരസ് നേടിയപ്പോൾ നാലാം സെറ്റ് 6-2ന് നേടി ഫോഗ്‌നി തന്റെ പരിചയസമ്പത്തും പോരാട്ടവീര്യവും ആരാധകർക്ക് ഒരിക്കൽ കൂടി കാണിച്ചു കൊടുത്തു. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് 6-1 നേടിയ അൽകാരസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. 5 തവണ സർവീസ് ബ്രേക്ക് വഴങ്ങിയ അൽകാരസ് 7 തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. തന്റെ 18-ാമത്തെ ഗ്രാന്റ് സ്ലാമിലും ആദ്യ റൗണ്ടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam