സ്പാനിഷ് ലീഗില്‍ ഏഴ് പോയിന്റ് ലീഡുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ പരാജയപ്പെടുത്തി.
46ാം മിനിറ്റില്‍ ഡാനി ഒല്‍മോയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. അത്‌ലറ്റിക്കോ ക്ലബ്ബ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. 2-1നാണ് സിറ്റിയുടെ ജയം. ബെര്‍ണാഡ് സില്‍വ(7), മാത്യുസ് ന്യൂനസ് (ഇഞ്ചുറി ടൈം) എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്.
ജയത്തോടെ സിറ്റി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ലീഗില്‍ ലിവര്‍പൂള്‍ കിരീടമുറപ്പിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആഴ്‌സണല്‍ ആണ് രണ്ടാം സ്ഥാനത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്