സിൽഹെറ്റിൽ നടന്ന മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനത്തിലൂടെ ബംഗ്ലാദേശിനെ 191 റൺസിന് പുറത്താക്കിയ ശേഷം സിംബാബ്‌വെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 67 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടി പേസ് ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്ടൻ നജ്മുൾ ഹൊസൈൻ ഷാന്റോ മികച്ച തുടക്കം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബ്ലെസ്സിംഗ് മുസറബാനിയും വെല്ലിംഗ്ടൺ മസകഡ്‌സയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സിംബാബ്‌വെ ബൗളർമാർ ആ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.
വിക്ടർ ന്യാവുചി ആദ്യ 10 ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ഷാദ്മാൻ ഇസ്‌ലാമിനെയും മഹ്മുദുൾ ഹസൻ ജോയിയെയും പുറത്താക്കി സിംബാബ്‌വെയ്ക്ക് മികച്ച തുടക്കം നൽകി. ഷാന്റോയും (40) മൊമിനുൾ ഹഖും (56) ചേർന്ന് 66 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, പിന്നീട് ബംഗ്ലാദേശിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.
അവസാനം ജാക്കർ അലി (28) ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും, മറുവശത്ത് വാലറ്റം തകർന്നതോടെ സന്ദർശകർക്ക് കളി നിയന്ത്രിക്കാനുള്ള സുവർണ്ണാവസരം ലഭിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഓപ്പണർമാരായ ബ്രയാൻ ബെന്നറ്റും ബെൻ കുറാനും മികച്ച തുടക്കമിട്ടു. ബെന്നറ്റ് പ്രത്യേകിച്ചും ആക്രമിച്ചു കളിച്ചു, 37 പന്തിൽ നിന്ന് 40 റൺസുമായി പുറത്താകാതെ നിന്നു, അതിൽ ആറ് ബൗണ്ടറികൾ ഉൾപ്പെടുന്നു. മറുവശത്ത് കുറാൻ 17 റൺസുമായി ഉറച്ചുനിന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ സിംബാബ്‌വെ നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തിട്ടുണ്ട്. ബെന്നറ്റ് 57, ബെൻ കറൻ 18, നിക്ക് വെൽച്ച് 2, എർവിൻ 8 എന്നിവരാണ് പുറത്തായത്. സീൻ വില്യംസ് (37), വെസ്ലി മാധവെരെ 10 റൺസുമെടുത്തിട്ട് പുറത്താകാതെ നിൽക്കുന്നു. ബംഗ്ലാദേശിനു വേണ്ടി നഹിദ് റാണ 3ഉം, ഹസൻ മുഹമ്മദ് 1 വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്