ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്‌സ്ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിൽ 84.52 മീറ്റർ എറിഞ്ഞ് സീസണിലെ തന്റെ ആദ്യ പോരാട്ടത്തിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ഇതിഹാസം നീരജ് ചോപ്ര.
ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരൻ ഡൗ സ്മിറ്റാണ് നീരജിനു പിന്നിൽ രണ്ടാമതെത്തിയത് (82.44 മീറ്റർ). പുരുഷ ജാവലിൻ ത്രോയിലെ ലോക റെക്കാഡുകാരനും മൂന്ന് തവണ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവുമായ ചെക്ക് താരം യാൻ സെലൻസ്‌കിക്ക് കീഴിൽ ദക്ഷിണാഫ്രിക്കയിലാണ് നീരജ് നിലവിൽ പരിശീലനം നടത്തുന്നത്.
മേയ് 16നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് ആണ് സീസണിൽ നീരജിന്റെ ആദ്യ പ്രധാന മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്