രോഹിത് എത്രയും വേഗം വിരമിക്കണം: വീരേന്ദർ സെവാഗ്

APRIL 19, 2025, 8:09 AM

ഐ.പി.എല്ലിൽ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. തന്റെ ലെഗസി നിലനിർത്തണമെങ്കിൽ രോഹിത് എത്രയും വേഗം വിരമിക്കണമെന്ന് സെവാഗ് ക്രിക് ബസിലെ ചർച്ചയിൽ പറഞ്ഞു.

'കഴിഞ്ഞ 10 വർഷത്തിനിടയിലെ രോഹിത്തിന്റെ ഐ.പി.എൽ പ്രകടനം നോക്കിയാൽ 400 റൺസിലധികം സ്‌കോർ ചെയ്തത് ഒരേയൊരു സീസണിൽ മാത്രമാണെന്നും സെവാഗ് ചൂണ്ടിക്കാട്ടി. രോഹിത് 500 -700 റൺസ് ഒരു സീസണിൽ സ്‌കോർ ചെയ്യുന്ന കളിക്കാരനല്ല. ഇന്ത്യൻ ക്യാപ്ടനായപ്പോൾ രോഹിത് പറഞ്ഞത്, പവർപ്ലേയിൽ അടിച്ചുതകർക്കാനാണ് താൻ ശ്രമിക്കുക എന്നാണ്. ടീമിനായി സ്വന്തം വിക്കറ്റ് ബലികഴിക്കാനും താൻ തയ്യാറാണെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. പക്ഷെ രോഹിത് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ടീമിനായി തകർത്തടിക്കാൻ ശ്രമിച്ച് വിക്കറ്റ് കളഞ്ഞാലും അവസാനം അത് അദ്ദേഹത്തിന്റെ തന്നെ കരിയറിനെയാണ് ബാധിക്കുന്നത്്.'

'ഇപ്പോൾ തന്നെ അദ്ദേഹം വിരമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിരമിക്കുന്നതിന് മുമ്പ് ആരാധകർക്ക് ഓർത്തുവെക്കാൻ എന്തെങ്കിലും അദ്ദേഹം ചെയ്‌തേ പറ്റു. അല്ലാതെ അദ്ദേഹത്തെ എന്തിനാണ് നിലനിർത്തുന്നത് എന്ന് ആരാധകരെക്കൊണ്ട് പറയിപ്പിക്കരുത്. ക്രീസിൽ 10 പന്തുകൾ അധികം കളിച്ചാലും വലിയൊരു ഇന്നിംഗ്‌സ് കളിക്കാൻ രോഹിത് ശ്രമിക്കണം. പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് രോഹിത് നിരവധി തവണ പുറത്താവുന്നത് നമ്മൾ കണ്ടു. അതുകൊണ്ട് ഒരു ഇന്നിംഗ്‌സിലെങ്കിലും പുൾ ഷോട്ട് കളിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കണം. പക്ഷെ അത് അദ്ദേഹത്തോടാര് പറയുമെന്നതാണ് പ്രശ്‌നം. സാധാരണ രീതിയിൽ കളിക്കാൻ രോഹിത്തിനോട് ആരെങ്കിലും പറഞ്ഞെ മതിയാവു. ഞാൻ കളിച്ചിരുന്ന കാലത്ത്, സച്ചിനും ദ്രാവിഡും ഗാംഗുലിയുമെല്ലാം എന്നോട് സാധാരണരീതിയിൽ കളിക്കാൻ ആവശ്യപ്പെടുമായിരുന്നു ' സെവാഗ് പറഞ്ഞു. 

vachakam
vachakam
vachakam

ഇന്നലെ സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ മൂന്ന് സിക്‌സുകൾ പറത്തി നല്ല തുടക്കമിട്ടെങ്കിലും പവർ പ്ലേ പിന്നിടും മുമ്പ് 26 റൺസുമായി രോഹിത് പുറത്തായിരുന്നു. ഹൈദരാബാദ് ക്യാപ്ടൻ പാറ്റ് കമിൻസിന്റെ ഫുൾടോസിലാണ് രോഹിത് ഹെഡിന് ക്യാച്ച് നൽകി പുറത്തായത്. സീസണിൽ ഇതുവരെ കളിച്ച ആറ് കളികളിൽ 0, 8, 13, 17, 18, 26 എന്നിങ്ങനെ 13.66 ശരാശരിയിൽ 82 റൺസ് മാത്രമാണ് രോഹിത് നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam