കലിംഗ സൂപ്പർ കപ്പ് കിക്കോഫ് ടൈം പുനഃക്രമീകരിച്ചു

APRIL 19, 2025, 8:15 AM

കലിംഗ സൂപ്പർ കപ്പ് 2025ലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ, ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ, ആദ്യ മത്സരത്തിന്റെ കിക്കോഫ് ടൈം പുനഃക്രമീകരിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന 4:30 PMന് പകരം ഏപ്രിൽ 20ന് രാത്രി 8:00 PMനാകും ഇനി കിക്കോഫ്. മത്സരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും.

പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന മത്സരം കൂടിയാണിത്. സ്പാനിഷ് പരിശീലകന്റെ നേതൃത്വത്തിൽ ടീം ഒഡീഷയിലേക്ക് യാത്ര തിരിച്ചു.

vachakam
vachakam
vachakam

13 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമുകളും 3 ഐലീഗ് ടീമുകളും ഉൾപ്പെടെ 16 ടീമുകളാണ് കലിംഗ സൂപ്പർ കപ്പ് 2025ൽ മത്സരിക്കുന്നത്. ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഭുവനേശ്വറിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. സ്‌പോർട്‌സ്18 നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന മത്സരം ജിയോ സിനിമയിലും ലഭ്യമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam