കൊച്ചി: സൂത്രവാക്യം സിനിമയുടെ സെറ്റില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് നടി വിന്‍സി അലോഷ്യസ് പറഞ്ഞ സംഭവങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് സംവിധായകൻ.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ താന്‍ നേരിട്ട ദുരനുഭവം സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു.
കാരണക്കാരനായ നടനുമായി ഈ പ്രശ്നം സംവിധായകന്‍ സംസാരിക്കുകപോലും ചെയ്തു. ആ ഒരു നടനെ വച്ച് സിനിമ തീര്‍ക്കേണ്ട അവസ്ഥയും താന്‍ കണ്ടെന്നായിരുന്നു വിന്‍സി അലോഷ്യസ് പറഞ്ഞത്.
എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും വിന്‍സി സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നുമായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ പറഞ്ഞത്.
ഫലത്തില്‍ സംവിധായകനും നിര്‍മാതാവും പറയുന്നതിലും വിന്‍സി പറയുന്നതും തമ്മില്‍ കാര്യമായി പൊരുത്തക്കേടുകകളുണ്ട്. നാളെ ചേമ്പറിന് മുന്നില്‍ നടക്കുന്ന തെളിവെടുപ്പില്‍ ഇത് നിര്‍ണായകമാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്