ചരിത്രം തീര്‍ത്ത് എമ്പുരാന്‍; 30 ദിവസം കൊണ്ട് 325 കോടി

APRIL 20, 2025, 1:00 AM

മലയാള സിനിമാ മേഖലയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. 30 ദിവസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ 325 കോടി നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

"ചരിത്രത്തില്‍ പതിഞ്ഞ സിനിമാ മുഹൂര്‍ത്തം. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഈ സ്വപ്‌നം കണ്ടു. നിങ്ങള്‍ക്കൊപ്പം ഇത് നിര്‍മിച്ചു. മലയാള സിനിമയിന്ന് കൂടുതല്‍ തിളങ്ങുകയാണ്", എന്ന ക്യാപ്ക്ഷനോടെയാണ് 325 കോടി കളക്ട് ചെയ്ത വിവരം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം എമ്പുരാന്‍ ഏപ്രില്‍ 24 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. വിവാദങ്ങള്‍ പിന്നാലെ റിലീസ് ചെയ്ത റീ എഡിറ്റഡ് വേര്‍ഷന്‍ തന്നെയായിരിക്കും ഒടിടിയിലും എത്തുക. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു.

vachakam
vachakam
vachakam

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam