ജുറാസിക് പാർക്ക് താരം സാം നീൽ ഗോഡ്‌സില്ല x കോങ്ങ് സീക്വലിൽ 

APRIL 15, 2025, 11:19 PM

മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിലെ ഗോഡ്സില്ല എക്സ് കോംഗ് സ്വീകലിൽ ജുറാസിക് പാർക്ക് താരം  സാം നീൽ കേന്ദ്ര കഥാപാത്രമാകും.

ജുറാസിക് പാർക്ക് എന്ന സിനിമയിലെ ഡോ. അലൻ ഗ്രാന്റ് എന്ന  ആരാധകരുടെ പ്രിയപ്പെട്ട വേഷത്തിലൂടെയാണ് നീൽ അറിയപ്പെടുന്നത്.

ആദം വിംഗാർഡിന്റെ ഗോഡ്‌സില്ല vs. കോങ്, ഗോഡ്‌സില്ല x കോങ്: ദി ന്യൂ എംപയർ എന്നിവയുടെ തുടർച്ചയായിരിക്കും ഈ ചിത്രം. പക്ഷേ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

vachakam
vachakam
vachakam

നീലിന്റെ വേഷത്തെക്കുറിച്ചും ചിത്രത്തിന്റെ കഥയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രാന്റ് സ്പ്യൂട്ടോർ ചിത്രത്തിന്റെ സംവിധായകനാകും.

ഡേവ് കല്ലഹാം തിരക്കഥ എഴുതും. കെയ്റ്റ്ലിൻ ഡെവർ (ദി ലാസ്റ്റ് ഓഫ് അസ്), ജാക്ക് ഒ'കോണൽ (ബാക്ക് ടു ബ്ലാക്ക്) എന്നിവരാണ് മറ്റ് അഭിനേതാക്കൾ ഇവർ സിനിമയിൽ സഹോദരങ്ങളായി അഭിനയിക്കും. 

ഗോഡ്‌സില്ല എക്‌സ് കോങ്: ദി ന്യൂ എമ്പയറിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം മോൺസ്റ്റർവേഴ്‌സിന്റെ ആരാധകരുടെ പ്രിയങ്കരനായ ഡാൻ സ്റ്റീവൻസാണ് ചിത്രത്തിൽ ട്രാപ്പറായി തിരിച്ചെത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam