ഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വാക്കി-ടോക്കികൾ വിൽക്കുന്നതിന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
വാക്കി-ടോക്കികളുടെ പ്രവർത്തന ആവൃത്തി കൃത്യമായി രേഖപ്പെടുത്തണം, ലൈസൻസ് വിവരങ്ങൾ കൃത്യമായിരിക്കണം, ഉപകരണത്തിന്റെ മോഡലിന് ലഭിച്ച വില്‍പ്പനയ്ക്കുള്ള അംഗീകാരം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അതേസമയം ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു.
പൂഞ്ചിലെ ഗുരുദ്വാര പാകിസ്ഥാന്റെ ആക്രമണത്തിൽ തകർന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി.
വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്