ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാനിലെ ഭീകരരുമായി സംസാരിച്ചത് 'ഗോസ്റ്റ്' സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. സാധാരണക്കാരുടെ ആധാര്‍ കാര്‍ഡുകളുപയോഗിച്ച് അവരറിയാതെ സിം കാര്‍ഡ് എടുത്താണ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ വിദേശത്തുള്ളവരുമായി പ്രതികള്‍ ബന്ധപ്പെട്ടത്. മറ്റ് ആവശ്യങ്ങള്‍ക്ക് സ്വന്തം പേരിലുള്ള സിമ്മും ഉപയോഗിച്ചു. കൊല്ലപ്പെട്ട ചാവേര്‍ ഉമര്‍ നബി, ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരെല്ലാം രണ്ടും മൂന്നും ഫോണുകള്‍ ഉപയോഗിച്ചിരുന്നു.
ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ടെലികോം മന്ത്രാലയം നവംബര്‍ 28 ന് ഇത്തരം ആപ്പുകളുടെ ഉപയോഗത്തിന് സജീവ സിം കാര്‍ഡുകള്‍ ഫോണില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സജീവ സിം ഇല്ലാത്ത ഫോണുകളില്‍ ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം 90 ദിവസത്തിനകം ഒഴിവാക്കാനായിരുന്നു നിര്‍ദേശം.
കാലഹരണപ്പെട്ടതും വ്യാജവുമായ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ സേവനം നിര്‍ത്തലാക്കുന്ന നടപടി ജമ്മു-കശ്മീരില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
