ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയിയുടെ ഇന്നത്തെ കടലൂർ പര്യടനം റദ്ദാക്കി. ചെന്നൈയിൽ നിന്ന് റോഡ് മാർഗം കടലൂരിൽ എത്താനായിരുന്നു വിജയിയുടെ തീരുമാനം. എന്നാൽ ബൈക്കിൽ ആരാധകർ പിന്തുടരുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.ഇതു പരിഗണിച്ചാണ് ഇന്നത്തെ പര്യടനം റദ്ദാക്കിയത്.
നാളെ കന്യാകുമാരിയിലാണ് വിജയിയുടെ വാഹനപര്യടനം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി എട്ട് മണി വരെയാണ് പ്രചരണത്തിനായി പൊലീസ് അനുമതി നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിൽ കവിഞ്ഞ ജനത്തിരക്ക് വിജയിയുടെ പരിപാടികളിൽ ഉള്ളതുകൊണ്ട് 51 നിർദേശങ്ങൾ പൊലീസ് വിജയിയുടെ പരിപാടികൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം, ഈ മാസം 23നാണ് തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചരണം അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ വീടുകൾ കയറിയും റോഡ് ഷോ നടത്തിയും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എംജിആര്‍ ഞങ്ങൾക്ക് 'ദൈവം' വിജയുമായി താരതമ്യം ചെയ്യരുത്; കെ പളനിസ്വാമി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച
'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
2028 മുതൽ പുതിയ പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങില്ല; പുതിയ ഇവി നയം പുറത്തിറക്കി