പി സി ജോർജ്ജിൻ്റെയും ഷോൺ ജോർജ്ജിൻ്റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി

APRIL 11, 2026, 2:33 AM

കൊച്ചി: ദീപിക പത്രത്തിനെതിരായ പി സി ജോർജ്ജിൻ്റെയും ഷോൺ ജോർജ്ജിൻ്റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഇരുവരുടെയും പ്രസ്താവനയിൽ ന്യൂനപക്ഷ മോർച്ചയ്ക്കും അതൃപ്തിയുണ്ട്.

അനവസരത്തിലുള്ള പ്രസ്താവനയാണ് പി സി ജോർജ്ജും ഷോൺ ജോർജ്ജും നടത്തിയതെന്നാണ് പൊതുവെ ഉണ്ടായ വിലയിരുത്തൽ.

ഇരുവരുടെയും പ്രസ്താവന വിവിധ സഭകളുമായുള്ള ബിജെപിയുടെ ബന്ധത്തെ ബാധിക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.

vachakam
vachakam
vachakam

ദീപിക പത്രത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസമാണ് പി സി ജോർജും മകൻ ഷോൺ ജോർജും രംഗത്തെത്തിയത്. ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു നേരത്തെ ഷോൺ ജോർജിൻ്റെ പ്രതികരണം. 

കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് പി സി ജോർജും രം​ഗത്തെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam