എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

APRIL 10, 2026, 11:10 PM

ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് പരാതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. 

2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

അജി കൃഷ്ണനെ ദില്ലി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.എന്നാൽ, പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് കാരണമെന്നും എച്ച്ആർഡിഎസ് പ്രതികരിച്ചു.

vachakam
vachakam
vachakam

അതേസമയം, കൂടുതൽ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ചേർത്തിട്ടില്ല. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam