ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.രാജ്യസഭാ ചെയർമാൻ പി.രാധാകൃഷ്ണന്‍റെ ചെയമ്പറിൽ വച്ചാണ് ചടങ്ങ് നടന്നത്.
സത്യപ്രതിജ്ഞ ചടങ്ങിൽ ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗദരി, ബി.ജെ.പി പ്രസിഡന്‍റ് ജെ.പി.നഡ്ഡ, ധനമന്ത്രി നിർമല സീതാരാമൻ, തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
രാജ്യസഭാ എം.പിയായി ചുമതലയേറ്റ നിതീഷ് കുമാറിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ നേതാക്കളിൽ ഒരാളാണ് നിതീഷ് കുമാർ. ഭരണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എല്ലായിടത്തും പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. നിതീഷ് കുമാറിന്‍റെ ദീർഘകാല രാഷ്ട്രീയ പരിചയം പാർലമെന്റിന്റെ അന്തസ്സ് കൂടുതൽ വർദ്ധിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, ഏപ്രിൽ 14ഓടെ എൻ.ഡി.എ ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തേക്കും. ബീഹാറിൽ ഏറ്റവും കൂടുകൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു നിതീഷ് കുമാർ. 2005ലാണ് നിതീഷ് കുമാർ ആദ്യമായി ബീഹാറിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
