തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെ വിമർശിച്ച് ശശി തരൂർ എംപി.
"കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്.
വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും, മെയ് 4-ഓടെ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, സീറ്റുകളുടെ എണ്ണം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും വ്യക്തമാക്കി.
ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
