തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ ചൂടിനിടയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന.
വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്യുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. മോഡൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പണമോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.
വാഹനത്തിന്റെ ഉള്ളിലും ഡിക്കിയിലും ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, ഉദ്യോഗസ്ഥരുടെ നടപടികൾ പൂർത്തിയാകുന്നത് വരെ വാഹനത്തിൽ കാത്തിരുന്നു. മിനിറ്റുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു.
അതേസമയം, ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കർശനമായ സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു; അഴിമതി ആരോപണത്തിന് പിന്നാലെ
ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം; രാജ്യത്തിന്റെ വികസന ഭൂപടം
രൂപയുടെ മൂല്യത്തിൽ മുന്നേറ്റം; ഡോളറിനെതിരെ കരുത്താർജ്ജിച്ച് ഇന്ത്യൻ കറൻസി, ആശ്വാസമായി പുതിയ കണക്കുകൾ
ഇന്ത്യൻ മിസൈലുകൾ വഹിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജമാകുന്നു; ഫ്രാൻസുമായി വമ്പൻ കരാറിനൊരുങ്ങി കേന്ദ്ര