സമയപരിധി കഴിഞ്ഞു; കാരൈക്കുടിയിൽ പ്രസംഗിക്കാതെ മടങ്ങി വിജയ്

APRIL 10, 2026, 8:44 AM

കാരൈക്കുടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നടത്തിയ റോഡ് ഷോ ആവേശമായി. എന്നാൽ, നിശ്ചയിച്ചിരുന്ന സമയപരിധി ലംഘിച്ചതിനെത്തുടർന്ന് കാരൈക്കുടിയിലെ സമാപന പോയിന്റിൽ പ്രസംഗിക്കാതെ താരം മടങ്ങി. മധുര മുതൽ കാരൈക്കുടി വരെയുള്ള 75 കിലോമീറ്റർ ദൂരം ആരാധകക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു വിജയ്‌യുടെ പ്രചാരണം.

 പ്രത്യേക വിമാനത്തിൽ മധുരയിലെത്തിയ വിജയ് അവിടെ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. യാത്രാമധ്യേ വാനിൽ നിന്ന് ഇറങ്ങി സൈക്കിൾ ചവിട്ടിയും താരം പ്രവർത്തകരെ ആവേശം കൊള്ളിച്ചു. എന്നാൽ, വൻ ജനത്തിരക്കിനെത്തുടർന്ന് താരം വേഗത്തിൽ തന്നെ തിരികെ വാനിലേക്ക് കയറി. വഴിനീളെ കാത്തുനിന്ന ആയിരക്കണക്കിന് ആരാധകരെയും പാർട്ടി പ്രവർത്തകരെയും അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര.

 ഉച്ചയ്ക്ക് 12 മണി മുതൽ 2:30 വരെയായിരുന്നു കാരൈക്കുടിയിൽ പ്രചാരണത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ, റോഡ് ഷോയുടെ തിരക്ക് കാരണം അവസാന പോയിന്റിൽ എത്തിയപ്പോൾ സമയം 2:40 കഴിഞ്ഞിരുന്നു. സമയപരിധി അവസാനിച്ചതിനാൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് പ്രസംഗം ഒഴിവാക്കി വിജയ് മടങ്ങുകയായിരുന്നു. തിരികെ മധുരയിലേക്കുള്ള യാത്രയും റോഡ് ഷോയായി തന്നെ മാറ്റി.

vachakam
vachakam
vachakam

വരും ദിവസങ്ങളിലും ശക്തമായ പ്രചാരണ പരിപാടികളാണ് TVK ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെ കടലൂരിലും വിഴുപ്പുറത്തും വിജയ് വോട്ടഭ്യർത്ഥിക്കും. ഏപ്രിൽ 12-ന് കന്യാകുമാരിയിലാണ് വിജയ്‌യുടെ പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam