കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ വിജയിക്കുമെന്ന വിലയിരുത്തലിൽ എൻഡിഎ.
നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ.
ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന കഴക്കൂട്ടത്തും, ചാത്തന്നൂരും, തൃശ്ശൂരിലും വിജയിക്കാൻ സാധ്യത കൂടുതലാണെന്നും കാട്ടാക്കടയിലും വട്ടിയൂർക്കാവിലും തിരുവല്ലയിലും കനത്ത പോരാട്ടം നടന്നുവെന്നും ബിജെപി നേതൃത്വം വിലയിരുത്തി.
ഇത്തവണ സംസ്ഥാനത്ത് എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും ബിജെപി നേതൃത്വം കണക്കാക്കുന്നുണ്ട്.
ഷാനവാസ് പാദൂർ മത്സരരംഗത്ത് ഇറങ്ങിയത് കാസർകോട് വിജയസാധ്യത വർദ്ധിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഷാനവാസ് പാദൂർ മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയായെന്നും ഇത് എം എൽ അശ്വിനിയുടെ വിജയത്തിന് സഹായകമാകുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
