ന്യൂഡൽഹി: രാജ്യത്തെ ഐപിഎൽ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിറക്കി.മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് കടുത്ത നടപടി. അനിശ്ചിതകാലത്തേക്കാണ് വിലക്ക്.
നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവെക്കാനാണ് സർക്കാർ ഉത്തരവ്.
ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് കളിക്കളത്തിലേക്ക് നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസർക്കാരിനെ പ്രകോപിപ്പിച്ചു.
സമീപകാലത്ത് ബംഗ്ലാദേശിലുണ്ടായ ആക്രമണങ്ങളിൽ ഒട്ടേറെയാളുകൾക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് താരങ്ങളെ ഐപിഎലിൽ കളിപ്പിക്കുന്നതിൽ ഇന്ത്യയിലെ പലഭാഗത്തും വിമർശനമുയർന്നു. ഇതോടെയാണ് പേസ് ബൗളർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിർബന്ധിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
