പുനർജനി പദ്ധതി: വി. ഡി.സതീശനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കം നിയമോപദേശം മറികടന്ന് ?

JANUARY 5, 2026, 7:34 PM

 തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ  വി.ഡി.സതീശനെതിരെ  സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കം നിയമോപദേശവും വിജിലൻസിന്റെ തന്നെ എതിർപ്പും മറികടന്നെന്ന് റിപ്പോർട്ടുകൾ.

  മണപ്പാട് ഫൗണ്ടേഷനും സതീശനും ചേർന്നു ഗൂഢാലോചന നടത്തി വിദേശഫണ്ട് പിരിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെന്നാണു സർക്കാർ വാദം.  വിജിലൻസിന് ഈ കേസിൽ നിയമപരമായി ഒന്നും ചെയ്യാനാകില്ലെന്ന നിലപാടു സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

 വിദേശനാണ്യ വിനിമയ നിയമത്തിന്റെ മൂന്നാം വകുപ്പ് ബാധകമാകുന്നത് രാഷ്ട്രീയ പാർട്ടിയോ ജനപ്രതിനിധികളോ നടത്തുന്ന വിദേശ പണപ്പിരിവിനാണ്. ഇവിടെ വി.ഡി.സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല. വിദേശഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനാണ്. അതിനാൽ കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് സതീശനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്നു വിജിലൻസ് സർക്കാരിനെ അറിയിച്ചത്.  

vachakam
vachakam
vachakam

 വിജിലൻസ് കേസെടുക്കുകയും വിജിലൻസിന് അന്വേഷിക്കാൻ കഴിയാത്ത തരത്തിൽ സംസ്ഥാനത്തും വിദേശത്തുമായി ഇടപാടുണ്ടെങ്കിലുമാണ് കേസ് സിബിഐക്കു വിടാൻ കഴിയുക.

 അതിനാൽ സിബിഐ  അന്വേഷണത്തിന് നിയമസാധുതയില്ലെന്ന് സർക്കാരിനു മാസങ്ങൾക്കു മുൻപേ നിയമോപദേശം ലഭിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam