ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഹാജരാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കൊൽക്കത്തയിലെ ജാദവ്പൂരിലെ സ്കൂളിൽ തിങ്കളാഴ്ച ഹാജരാകാൻ ആണ് നിർദേശം.
എന്യൂമറേഷൻ ഫോമുകളിലെ തിരുത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹിയറിങ്. വിജയ് ഹസാരെ ട്രോഫിക്കായി രാജ്‌കോട്ടിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷമി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയിച്ചു.
റാഷ്‌ബെഹാരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ (കെഎംസി) വാർഡ് നമ്പർ 93-ലാണ് ഷാമി വോട്ടറായി പേര് ചേർത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ അംരോഹയിലാണ് ജനിച്ചതെങ്കിലും, വർഷങ്ങളായി കൊൽക്കത്തയിൽ സ്ഥിരതാമസക്കാരനാണ് അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
