ഗുവാഹത്തി: അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റു ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
പുലർച്ചെ 4.17ന് ഉണ്ടായ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അസമിലെ മോറിഗാവ് ജില്ലയ്ക്ക് സമീപമാണെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ത്രിപുരയിലെ ഗോമതിയിലും ഭൂചലനം അനുഭവപ്പെട്ടു. മോറിഗാവ് മേഖലയ്ക്ക് 50 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു. ജീവഹാനിയോ സ്വത്തുനാശമോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
