വിജു ജെറമിയ ട്രാവന്റെ 'ക്രൂശതിൽ പിടഞ്ഞ് യേശു' മ്യൂസിക് ആൽബം റിലീസ് ചെയ്തു

MAY 8, 2025, 12:32 AM

കൊച്ചി:  പ്രശസ്ത ഗോസ്പൽ ഗായകൻ വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്തീയ ഭക്തിഗാനം ക്രൂശതിൽ പിടഞ്ഞ് യേശു പുറത്തിറക്കി. കൊച്ചി പുല്ലേപ്പടിയിൽ നിയോ ഫിലിംസ് സ്‌കൂളിൽനടന്ന ചടങ്ങിൽ റവ. ഡോ. ജോൺ ജോസഫ്, സംവിധായകൻ സിബി മലയിൽ, സംഗീത സംവിധായകൻ ദീപക് ദേവ്, നടൻ സിജോയ് വർഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. 

റൂം 6:23 പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. യേശുവിന്റെ ത്യാഗവും ക്രൂശിലെ വേദനയും ആഴത്തിൽ പ്രതിപാദിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയത് വി.ജെ ട്രാവനും അനൂപ് ബാലചന്ദ്രനും ചേർന്നാണ്. മലയാളം കൂടാതെ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകളും റിലീസ് ചെയ്തു. ദുഖവെള്ളിദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതും പ്രധാന ഗായകനും ട്രാവനാണ്. 

'യേശുവേ കരുണാമയനെ', 'എന്റെ യേശു നായകനെ' തുടങ്ങി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒന്നാകെ നെഞ്ചിലേറ്റിയ ഹിറ്റ് ഗാനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. പരീക്ഷണങ്ങളിലെ പുതുമ കൊണ്ടും സംഗീത മികവിനാലും അന്താരാഷ്ട്ര ശ്രദ്ധനേടിയ ആൽബങ്ങളായിരുന്നു ഇവ. തൊണ്ണൂറുകളിൽ രാജ്യത്തെ സംഗീതവേദികളിൽ തരംഗം സൃഷ്ടിച്ച  റോക്ക് ബാൻഡായ ശിവയുടെ മുഖ്യ ഗായകനായിരുന്നു വിജു. 

vachakam
vachakam
vachakam

പിന്നീട് റോക്ക് സംഗീതവേദികളിൽ നിന്നും പിന്തിരിഞ്ഞ വി.ജെ ട്രാവൻ ക്രിസ്തീയ ആരാധനാ ഗാനങ്ങളിൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. ഗായകൻ, സംഗീത സംവിധായകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഇദ്ദേഹം കൊച്ചി സ്വദേശിയാണ്.പുതുതലമുറകൾക്കിടയിൽ ഫൈൻ ആർട്‌സിനെ  പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ഗാനങ്ങളുടെ ലക്ഷ്യമെന്ന് വി.ജെ ട്രാവൻ പറയുന്നു. ഇതിലൂടെ കൂടുതൽ കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ ഒരുക്കുവാനും അവരുടെ കലാവാസന പ്രകടമാക്കുവാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ആൽവിൻ അലക്‌സാണ് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് വിഡിയോ ഡയറക്ടർടിമി വർഗീസ്, അസോസിയേറ്റ് ഡയറക്ടർ & എഡിറ്റർ: സ്റ്റെറി കെ.എസ്, പ്രൊഡക്ഷൻ കൺട്രോളർ: ജെൻസൺ ടി.എക്‌സ്, ആർട്ട് ഡയറക്ടർ: ജീമോൻ മൂലമറ്റം, ഡിഐഒപി: ആന്റണി ജോ, ഗിറ്റാർ, മാൻഡലിൻ: സന്ദീപ് മോഹൻ, അഭിനേതാവ് വിജയ് കൃഷ്ണൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam