സൂപ്പർഹിറ്റ് റിവഞ്ച് ആക്ഷൻ ത്രില്ലർ പണിയുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ 'പണി 2' (Pani 2) പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ്.
ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗത്തോട് ഇതിന് നേരിട്ടൊരു ബന്ധമില്ലെന്നും ജോജു അറിയിച്ചിട്ടുണ്ട്.
പണി 2യുടെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും.
പണി ഒന്നാംഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല പണി 2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും താരം അറിയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് പുതിയ തലമുറയുടെ സ്വപ്നങ്ങൾക്ക് പറക്കാൻ ജോജു ജോർജ് വഴി തുറന്ന ചിത്രമായിരുന്നു പണി.
എന്നാൽ പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല. പണി ജോണറിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു. അതിൽ മൂന്നാമത്തേതായ പണി 3 ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും, അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്