നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 'ജയിലറിൽ മോഹന്‍ലാല്‍, കന്നഡ സ്റ്റാര്‍ ശിവ് രാജ്കുമാര്‍, ജാക്കി ഷെരോഫ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ ആദ്യ ഭാഗത്തിലുണ്ടായിരുന്ന സൂപ്പര്‍ താരനിരയെ വീണ്ടും നെല്‍സണ്‍ അവതരിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പ്രത്യേകിച്ച് ചിത്രത്തില്‍ മാസ് കഥാപാത്രമായി എത്തിയ മോഹന്‍ലാല്‍. മോഹന്‍ലാല്‍ സിനിമയുടെ സെറ്റില്‍ നെല്‍സണ്‍ എത്തിയതോടെ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.
സത്യന്‍ അന്തിക്കാട് സിനിമ 'ഹൃദയപൂര്‍വ്വം' സെറ്റിലാണ് നെല്‍സണ്‍ എത്തിയത്. ഇതോടെ 'ജയിലര്‍ 2'ല്‍ രജനിക്കൊപ്പം മോഹന്‍ലാലും ഉണ്ടാകും എന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
മുന്‍പ് 'എമ്പുരാന്‍' പ്രമോഷനിടെ ജയിലറുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പ്രസ്താവനയോട് ചേര്‍ത്താണ് ഈ കൂടിക്കാഴ്ചയെ ആരാധകര്‍ കാണുന്നത്. "ജയിലര്‍ 2 ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. എന്നെ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോയി അഭിനയിക്കും. കൂടുതലൊന്നും എനിക്കറിയില്ല", എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
ജയിലറില്‍ രജനികാന്ത് അവതരിപ്പിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ സുഹൃത്തായ ഗ്യാങ്സ്റ്റര്‍ മാത്യു എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്