ശ്രീനഗര്‍: ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 26 ഇടങ്ങളിലേക്ക് രണ്ടാം രാത്രിയും ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമായാണ് 26 സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. സാധാരണക്കാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും ഭീഷണിയാകാവുന്ന സായുധ ഡ്രോണുകളും പാകിസ്ഥാന്‍ ഉപയോഗിച്ചു.
പഞ്ചാബിലെ അമൃത്സറില്‍ കുറഞ്ഞത് 15 ഡ്രോണുകളെങ്കിലും കണ്ടെത്തി. നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും നിര്‍വീര്യമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബിലെ ഫിറോസ്പൂരില്‍ നിര്‍വീര്യമാക്കിയ പാകിസ്ഥാന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് ഒരു വീടിന് തീപിടിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ പത്താന്‍കോട്ടിലും പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തി.
വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തി. ബാരാമുള്ള പ്രദേശത്ത് ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടു. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ കനത്ത പീരങ്കി ആക്രമണം നടന്നു.
രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ കുറഞ്ഞത് ഒമ്പത് ഡ്രോണുകള്‍ വെടിവച്ചിട്ടു. ഒരു പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി രാജസ്ഥാനിലെ ബാര്‍മറിലെ പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചു. രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം നിരവധി ഡ്രോണുകള്‍ തടഞ്ഞു.
ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം എട്ട് മുതല്‍ പത്ത് വരെ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തി. ജമ്മു കശ്മീരിലെ സാംബയില്‍ കനത്ത ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പൂഞ്ചിലെ ഷാപൂര്‍ കെര്‍ണി, ദേഗ്വാര്‍ സബ് സെക്ടറുകളില്‍ കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്