ബോളിവുഡ് മറ്റ് സിനിമാ വ്യവസായങ്ങളിൽ നിന്ന് കഥകൾ മോഷ്ടിക്കുന്നതിനെ നടൻ നവാസുദ്ദീൻ സിദ്ദിഖി വിമർശിച്ചു. തന്റെ പുതിയ ചിത്രമായ കോസ്റ്റയുടെ പ്രമോഷനു വേണ്ടി പൂജ തൽവാറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് നിരന്തരം ഇതേ ഫോർമുല പിന്തുടരുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ നിന്ന് കഥകൾ മോഷ്ടിക്കുന്ന പ്രവണതയുണ്ടെന്നും നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
"അഞ്ച് വർഷമായി, നമ്മുടെ സിനിമാ വ്യവസായത്തിലും ഇതേ കാര്യം തന്നെയാണ് സംഭവിക്കുന്നത്. കുആളുകള്‍ക്ക് ഒരു പിരിധി കഴിഞ്ഞാല്‍ മടുക്കും. പിന്നെ അവര്‍ എന്തെങ്കിലും ആകട്ടെ എന്ന് കരുതും. ശരിക്കും പറഞ്ഞാല്‍ അരക്ഷിതാവസ്ഥ വല്ലാതെ കൂടിയിട്ടുണ്ട്.
പ്രേക്ഷകർക്ക് ഒരു ഫോർമുല ഇഷ്ടപ്പെട്ടാൽ, അത് തുടരും. ഏറ്റവും നിർഭാഗ്യകരമായ കാര്യം, അവർ അതിന്റെ മൂന്നോ നാലോ ഭാഗം നിർമ്മിക്കും എന്നതാണ്. സാമ്പത്തിക ദാരിദ്ര്യം പോലെ, ഇത് സൃഷ്ടിപരമായ ദാരിദ്ര്യമാണ്. നമ്മുടെ സിനിമാ വ്യവസായം തുടക്കം മുതൽ മോഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.പാട്ടുകളും കഥകളും മോഷ്ടിച്ചിട്ടുണ്ട്," നവാസുദ്ദീൻ പറഞ്ഞു.
"നിങ്ങള്‍ പറയൂ, കള്ളന്‍മാര്‍ എങ്ങനെ ക്രിയേറ്റീവ് ആകും. നമ്മള്‍ തെന്നിന്ത്യയില്‍ നിന്നും മറ്റ് സിനിമാ മേഖലകളില്‍ നിന്നും മോഷ്ടിച്ചിട്ടുണ്ട്. ചില കള്‍ട് സിനിമകളുടെ ഹിറ്റ് സീന്‍ വരെ മോഷ്ടിച്ചിട്ടുണ്ട്. എന്നിട്ട് അത് സാധാരണമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യും", എന്നും താരം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്