ചിലർ തന്നെ 'ഓവർ ആക്ടിങ് നടൻ' എന്ന് വിളിക്കാറുണ്ട് 

MAY 6, 2025, 11:03 PM

ഓവർ ആക്ടിങ് നടനാണെന്ന് ചിലർ തന്നെ വിളിക്കാറുണ്ടെന്ന് തമിഴ് നടൻ സൂര്യ. പലർക്കും ഈ അഭിപ്രായമുണ്ടെങ്കിലും താൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ടെന്ന് താരം പറഞ്ഞു. നടന്റെ പുതിയ ചിത്രമായ റെട്രോയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

ഞാനൊരു മികച്ച നടനല്ല. ചിലർ എന്ന ഓവർ ആക്ടിങ് നടനെന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാകും. പക്ഷേ ബാല സാറില്‍നിന്ന് പഠിച്ച പാഠങ്ങളില്‍ ഉറച്ചു നിൽക്കുന്നു. തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും സൂര്യ പറഞ്ഞു.

കഴിവിന്റെ പരമാവധി ചെയ്താലും നന്നായി സംഭവിക്കണമെന്നില്ലെന്നും താൻ ആത്മാർത്ഥമായാണ് പ്രയത്നിക്കുന്നതെന്നും നടൻ പറഞ്ഞു. മെയ്യഴകന്‍ പോലെ ഒരു ചിത്രമെടുത്താല്‍, എനിക്ക് കാര്‍ത്തിയാവാന്‍ പറ്റില്ല. തനിക്ക് മെയ്യഴകൻ ചെയ്യാൻ കഴിയില്ലെന്നും സൂര്യ വ്യക്തമാക്കി.

vachakam
vachakam
vachakam

ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമൊത്തുള്ള 'റെക്ടാംഗിള്‍ ടേബില്‍ ഡിസ്‌കഷനി'ലായിരുന്നു സൂര്യ തന്റെ അഭിനയത്തെ കുറിച്ച് സംസാരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam