ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടത്ത ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക്
ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി
ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മള ബന്ധം തുടരുന്നതിലും ഇന്ത്യ
പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ബഹുമാന്യനായ
മാര്‍പാപ്പ ലിയോ പതിന്നാലാമന് ഇന്ത്യന്‍ ജനതയുടെ ആത്മാര്‍ഥമായ
അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുകയാണ്. സമാധാനം, ഐക്യം,
ഐക്യദാര്‍ഢ്യം, സേവനം എന്നി ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിന്റെ പ്രാധാന്യം
വര്‍ധിച്ച സന്ദര്‍ഭത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദേഹം
എത്തിയിരിക്കുന്നത്'- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. അമേരിക്കയില്‍
നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് അദേഹം. വിശുദ്ധ അഗസ്റ്റിനിയന്‍ സഭയിലെ
അംഗമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്