കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയാക്കാൻ കേരളം നടപ്പാക്കാനൊരുങ്ങുന്ന നിയമത്തെ എതിർക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യ

JANUARY 8, 2026, 10:32 PM

ബെംഗളൂരു: കന്നഡ മീഡിയം സ്കൂളുകളിൽ പോലും മലയാളം ഒന്നാം ഭാഷയാക്കാൻ കേരളം നടപ്പാക്കാനൊരുങ്ങുന്ന നിയമത്തെ എതിർക്കുമെന്ന് കർണാടക. 

ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30, 350A, 350B എന്നിവ പ്രകാരം ഒരു സർക്കാരിനും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കാൻ കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.  കേരളത്തിന്റെ അതിർത്തി ജില്ലകളുടെ, പ്രത്യേകിച്ച് കാസർകോടിന്റെ ഭാഷാ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണ് നിർദിഷ്ട നിയമമെന്ന് അദ്ദേഹം പറഞ്ഞു. 

ഭാഷാ ന്യൂനപക്ഷങ്ങളുടെ കുട്ടികൾക്ക് ഭാഷ ഒരു 'വിഷയം' മാത്രമല്ല. അത് സ്വത്വം, അന്തസ്, അവസരം എന്നിവയാണ്. കേരളം ഒരൊറ്റ 'ഒന്നാം ഭാഷ' നിർബന്ധിക്കുമ്പോൾ, മാതൃഭാഷയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുന്നതാണെന്നും അക്കാദമിക് പുരോഗതിയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

രണ്ടാം ഭാഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറയ്ക്കുകയും ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയും വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളരെക്കാലമായി ആളുകൾ കന്നഡ മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത്. ദൈനംദിന ജീവിതത്തിൽ അവർ കന്നഡയെ ആശ്രയിക്കുന്നു. ജില്ലയുടെ ചില ഭാഗങ്ങളിൽ 70% ത്തോളം വരുന്നവർ കന്നഡ പഠനത്തെയും കന്നഡ ലിപിയെയും ഇഷ്ടപ്പെടുന്നുവെന്ന് തദ്ദേശ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് മലയാളത്തിന് ഭീഷണിയല്ല, മറിച്ച് ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന്റെ തെളിവാണ്, അവിടെ ഭാഷകൾ ഭയമില്ലാതെ ഒന്നിച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam