പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

MARCH 14, 2026, 10:04 PM

ഡൽഹി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്ക് പുതിയ എൽപിജി കണക്ഷൻ അനുവദിക്കില്ലെന്നും നിലവിലുള്ള അധിക കണക്ഷനുകൾ നിലനിർത്താൻ അനുവാദമുണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് നേരിടുന്ന എൽപിജി പ്രതിസന്ധി കണക്കിലെടുത്താണ് ഈ നിർണ്ണായക തീരുമാനം. ഒരേസമയം പിഎൻജി സംവിധാനവും എൽപിജി സിലിണ്ടറുകളും ഉപയോഗിക്കുന്നത് ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കും. പിഎൻജി കണക്ഷനുള്ള കുടുംബങ്ങൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ സ്വമേധയാ ഉപേക്ഷിക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇന്ധന ഇറക്കുമതിയെ ബാധിച്ച പശ്ചാത്തലത്തിൽ എൽപിജി ബുക്കിംഗ് ഇടവേളകളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.ഗാർഹിക ആവശ്യത്തിനുള്ള ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam