ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വന്‍തോതില്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സ്. 1.75 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോര്‍ന്നതെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാക്കര്‍ ഫോറങ്ങളില്‍ ഇതിനകം പ്രചരിക്കുന്ന ചോര്‍ന്ന ഡാറ്റകളില്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലൊക്കേഷന്‍ തുടങ്ങി നിര്‍ണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് പറയുന്നു. ഡാര്‍ക്ക് വെബിലാണ് വിവരങ്ങള്‍ ലഭ്യമായത്.
മാല്‍വെയര്‍ബൈറ്റ്‌സിന്റെ ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ആള്‍മാറാട്ട തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, ക്രെഡന്‍ഷ്യല്‍ മോഷണം എന്നിവയ്ക്കായി ഹാക്കര്‍മാര്‍ ചോര്‍ന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഇന്‍സ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
