ന്യൂഡല്‍ഹി: പാകിസ്ഥാന്റെ തോല്‍വിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഇന്ത്യന്‍ പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. പാകിസ്ഥാന്റെ പുതിയ ഭരണഘടനാ ഭേദഗതി ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ നേരിട്ട പരാജയങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 ല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. മൂന്ന് സേനകളുടെയും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മാറ്റി പകരം പാകിസ്ഥാന്‍ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് (സിഡിഎഫ്) എന്ന പദവി രൂപീകരിച്ചു. പുതിയ തസ്തിക സൃഷ്ടിക്കാന്‍ കരസേനാ മേധാവിക്ക് മാത്രമേ കഴിയൂ. അത് പാകിസ്ഥാന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൗഹാന്‍ പറഞ്ഞു.
കൂടാതെ ഒരു നാഷണല്‍ സ്ട്രാറ്റജി കമാന്‍ഡും ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡും പാകിസ്ഥാന്‍ പുതുതായി രൂപീകരിച്ചു. അടിസ്ഥാനപരമായി ശക്തി കേന്ദ്രീകരിക്കുക എന്നതാണ് പുതിയ സംഘടനകള്‍ സൃഷ്ടിക്കുന്നതിലൂടെ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ സൈനിക സംവിധാനത്തിലെ ഗുരുതരമായ പ്രശ്‌നങ്ങളും കുറവുകളും ഓപ്പറേഷന്‍ സിന്ദൂര്‍ തുറന്നുകാട്ടിയെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ നടന്നക്കുന്ന ഭരണഘടന ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
