ബിഹാറിൽ മന്ത്രവാദം ആരോപിച്ച് 35 വയസുള്ള സ്ത്രീയെ മർദിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കിരൺ ദേവി എന്ന സ്ത്രീയെ ആണ് അയൽക്കാർ ചേർന്ന് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മറ്റ് രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ബിഹാറിലെ നവാഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതിയുടെ അയൽക്കാരനായ മുകേഷ് ചൗധരിയുടെ കുട്ടിയുടെ അസുഖത്തിന് കാരണം കിരൺ ദേവിയാണെന്നുള്ള സംശയമാണ് അതിധാരുണ സംഭവത്തിലേക്ക് നയിച്ചത്. കിരൺ ദേവി മന്ത്രവാദം ചെയ്തതിനെ തുടർന്നാണ് കുട്ടിക്ക് അസുഖം വന്നതെന്ന് ഇവർ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് പിന്നാലെ മുകേഷ് ചൗധരി ബന്ധുക്കളായ മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവർ ചേർന്ന് കിരൺ ദേവിയെ ഇഷ്ടികയും കല്ലുകളും ഇരുമ്പു ദണ്ഡും ഉപയോഗിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
