'മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ എവിടെ? അങ്ങേര് ഉണ്ടാക്കിയ ബന്ധം അത്ര പെർഫെക്ട് ആയിരുന്നു';  എപി അബ്ദുള്ളക്കുട്ടി

MAY 9, 2025, 9:49 AM

കണ്ണൂർ : പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിച്ച പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. 

നമ്മുടെ തലമുറ കണ്ട ഏറ്റവും ശക്തനായ പ്രധാന മന്ത്രിയാണ് നരേന്ദ്ര ദാമോദർദാസ് മോദിയെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. പറയാതിരിക്കാൻ വയ്യ. നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? അങ്ങേര് നികുതി പണം കൊണ്ട് ലോകം ചുറ്റി നടക്കുന്നു എന്ന് പറഞ്ഞു തെറി വിളിച്ചവർ എവിടെ ?

അങ്ങേര് ഓരോ രാജ്യങ്ങൾ ആയി ഉണ്ടാക്കിയ ബന്ധവും. മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു. ഇങ്ങേർ അല്ലയിരുന്നേൽ ഇങ്ങനെ പ്രതിരോധിക്കാൻ പറ്റുമായിരുന്നില്ല.– അബ്ദുള്ളക്കുട്ടി കുറിച്ചു. 

vachakam
vachakam
vachakam

അതേസമയം, വ്യാഴാഴ്ച രാത്രി ഇന്ത്യയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

ആക്രമണത്തിനിടെ ദമാമിൽ നിന്നുള്ള വിമാനം ലഹോറിൽ ലാൻഡ് ചെയ്തു. ഇന്ത്യന്‍ വ്യോമസേന യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കറാച്ചി, ലഹോർ എന്നിവിടങ്ങളിൽ നിന്നും പാക്കിസ്ഥാൻ രാജ്യന്തര വിമാന സർവീസുകൾ തുടരുന്നുണ്ടെന്നും വിക്രം മിശ്രി സൂചിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam