ഛോട്ടാ മുംബൈ റീ റിലീസ് തീയതി പുറത്ത്

MAY 5, 2025, 9:29 AM

മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുന്നു. 4കെ അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരിക്കും ചിത്രം തിയേറ്ററിലെത്തുക എന്ന നേരത്തെ സൂചനയുണ്ടായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി മോഹന്‍ലാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2025, മെയ് 21 ന് തിയേറ്ററിലെത്തും.

അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒരു സിനിമ മാത്രമെ ലഭിച്ചിട്ടുള്ളൂ. എന്നിരുന്നാലും എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈയിലൂടെ ഇരുവരും മലയാളത്തിന് സമ്മാനിച്ചത്. മോഹന്‍ലാലിനൊപ്പം വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

vachakam
vachakam
vachakam

മോഹന്‍ലാല്‍ വാസ്‌കോ ഡ ഗാമ എന്ന തലയായി എത്തിയപ്പോള്‍ നടേശന്‍ എന്ന വില്ലനായി കലാഭവന്‍ മണിയും എത്തി. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദവേ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഭാവനയായിരുന്നു നായിക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam