ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ.ജി.എസ് എന്റർടൈൻമെന്റ്. നൂറു കോടി ക്ലബിൽ ഇടം നേടിയ അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ പ്രദീപ് രംഗനാഥൻ നായകനായ 'ഡ്രാഗൺ' സിനിമ നിർമ്മിച്ചതും എ.ജി.എസ് എന്റർടൈൻമെന്റ് തന്നെയാണ്. തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്ന ചിത്രം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടോവിനോ ചിത്രം ഏ.ആർ.എംന് തമിഴ്‌നാട്ടിൽ ലഭിച്ച ഹൈപ്പ് എന്നിവ മൂലം നരിവേട്ടക്ക് തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യത കിട്ടിയേക്കാവുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷൻ എ.ജി.എസ് എന്റർടൈൻമെന്റ് ഏറ്റെടുത്തു എന്ന വാർത്ത കൂടി പുറത്തു വരുന്നത്. മെയ് 16ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് 'നരിവേട്ട'.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു.എ.ഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്‌സ്‌പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -എൻ.എം. ബാദുഷ, ഛായാഗ്രഹണം -വിജയ്, സംഗീതം -ജേക്‌സ് ബിജോയ്, എഡിറ്റർ -ഷമീർ മുഹമ്മദ്, ആർട്ട് -ബാവ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്ട് ഡിസൈനർ -ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ -എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ -സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി.ആർ.ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -രതീഷ് കുമാർ രാജൻ, സൗണ്ട് മിക്‌സ് -വിഷ്ണു പി.സി, സ്റ്റീൽസ് -ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ് - യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ് -സോണി മ്യൂസിക് സൗത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്