ശ്രീനഗര്‍: തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ത്യയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍. സാംബയില്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്‍ ഡ്രോണുകളെ തകര്‍ത്തു. ആകാശത്ത് വലിയ സ്‌ഫോടന ശബ്ദത്തോടെ പാകിസ്ഥാന്‍ അയച്ച ഡ്രോണുകള്‍ പൊട്ടിത്തെറിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരിലെ അഖ്നൂറില്‍ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഖ്‌നൂരിലും പാകിസ്ഥാന്‍ ഡ്രോണുകള്‍ തകര്‍ത്തു. അഖ്നൂറിനും സാംബയ്ക്കും പുറമേ, പത്താന്‍കോട്ടിലും പൊഖ്റാനിലും പാകിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു.
ജയ്സാല്‍മീറിലെ പൊഖ്‌റാനില്‍, അരമണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. ആദ്യ ആക്രമണം രാത്രി 8:28 നും രണ്ടാമത്തേത് രാത്രി 9:02 നും ആയിരുന്നു. അതുപോലെ, രാത്രി 9.30 ഓടെ രാജസ്ഥാനിലെ ബാര്‍മറില്‍ നിന്ന് രണ്ട് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍ലായ് വ്യോമസേനാ സ്റ്റേഷന് സമീപവും ജാസി മിലിട്ടറി കാന്റിന് സമീപവും ആണ് ആക്രമണം നടന്നത്.
ബാര്‍മര്‍, പൊഖ്റാന്‍, ജയ്സാല്‍മര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായി നാട്ടുകാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്