തവാങ്: അരുണാചല്‍ പ്രദേശിലെ തവാങില്‍ ഐസ് പാളി പൊട്ടി ഉണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. മലപ്പുറം സ്വദേശി മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശി ദിനുവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
കേരളത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ തവാങില്‍ വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിലെ രണ്ട് പേരാണ് ഐസ് പാളി പൊട്ടി അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് തവാങിലെ സേല എന്ന് വിളിക്കുന്ന ഹിമ തടാകത്തില്‍ അപകടം ഉണ്ടായത്. തടാകത്തിന് മുകളിലുണ്ടായിരുന്ന ഐസ് പാളി പൊട്ടി യുവാക്കള്‍ അതിനുള്ളിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
