ന്യുഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശിയായ ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു എന്നിവരാണ് മുങ്ങിമരിച്ചത്.
വെള്ളായാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. ബിനുവിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തി. മാധവിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ഗുവഹത്തി വഴി അരുണാചലലിൽ എത്തിയ ഏഴംഗ വിനോദ സഞ്ചാരസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും.
ഇവരുടെ കൂട്ടത്തിലെ ഒരാൾ തടാകത്തിൽ വീഴുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെള്ളത്തിൽ വീണത്. ആദ്യം പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും കേന്ദ്രസേനയും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
