'എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, ഭരണത്തിൽ നിന്നിറക്കിയതിന് നന്ദി'; ബിജെപി വിജയത്തിൽ കങ്കണ

JANUARY 16, 2026, 9:28 PM

മുംബൈ: മുംബൈ കോർപ്പറേഷൻ (ബിഎംസി) ഭരണം ബിജെപി പിടിച്ചെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. 2020 ൽ, ശിവസേന അധികാരത്തിലിരുന്നപ്പോൾ, ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു.

"ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഈ അവിശ്വസനീയ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും മഹാരാഷ്ട്രയിലെ മുഴുവൻ ബിജെപി നേതാക്കളെയും  ഞാൻ അഭിനന്ദിക്കുന്നു. ഇത് നമുക്കെല്ലാവർക്കും ഒരു വലിയ വിജയമാണ്," കങ്കണ റണാവത്ത് പറഞ്ഞു.

"എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, മഹാരാഷ്ട്ര വിടാൻ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു. സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും ജനങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്" - കങ്കണ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

മുംബൈയിലെ 227 സീറ്റുകളിൽ 90 സീറ്റുകളിൽ ബിജെപിയാണ് മുന്നിൽ. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 29 ഇടത്ത് ലീഡ് ചെയ്യുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 60 ഇടത്ത് ലീഡുണ്ട്. ആകെ 1700 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam