പാകിസ്ഥാന് പണം നല്‍കിയാല്‍ ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെ; ഐ.എം.എഫില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

MAY 9, 2025, 12:59 PM

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന് പണം നല്‍കിയാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ സ്പോണ്‍സര്‍ഷിപ്പിന് പണം നല്‍കുന്നത് പോലെയാകുമെന്ന് ഇന്ത്യ തുറന്നടിച്ചു. അത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശമാണ് നല്‍കുന്നുത്. ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിവ്യൂ ഐഎംഎഫ് പരിഗണിക്കുകയാണ്.

പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam