വിവാദമായ 'പഹല്‍ഗാം' പരാമര്‍ശത്തിനു പിന്നാലെ കന്നഡ ചിത്രത്തില്‍ നിന്ന് സോനു നിഗമിന്റെ പാട്ട് ഒഴിവാക്കി. കെ. രാംനാരായണന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന കുലദല്ലി കീള്യാവുദോ എന്ന ചിത്രത്തിനായി സോനു നിഗം പാടിയ മനസു ഹാഡ്‌ടദെ... എന്ന പാട്ടാണ് ഒഴിവാക്കിയത്.
കന്നഡയോട് സോനു നിഗം കാണിച്ച അവഹേളനം സഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിവാദ പരാമര്‍ശത്തില്‍ സോനുവിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സോനുവുമായി സഹകരിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയിലെ വിർഗോനഗറിലെ ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദ പരാമര്‍ശം. കന്നഡ ഗാനം പാടണമെന്ന് ഒരു വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അത് തുടര്‍ന്നപ്പോള്‍, സോനു മറുപടിയുമായെത്തി.
"കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ഞാൻ പാടിയിട്ടുണ്ട്. വളരെയധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാന്‍ കര്‍ണാടകയിലേക്ക് വരുന്നത്. നിങ്ങളെല്ലാവരും എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് പരിഗണിക്കുന്നത്.
ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ കന്നഡ പാട്ടുകൾ പാടാറുണ്ട്. ആ ചെറുപ്പക്കാരൻ ജനിക്കുന്നതിനു മുന്‍പേ ഞാൻ കന്നഡയിൽ പാടിയിട്ടുണ്ട്. എന്നാല്‍ അവൻ 'കന്നഡ, കന്നഡ' എന്ന് ആക്രോശിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇത്തരത്തിലുള്ള പെരുമാറ്റം മൂലമാണ് പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്" -സോനു മറുപടിയായി പറഞ്ഞു. സോനുവിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്