തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക്. സംവിധായകന്‍ അരുണ്‍ മാതേശ്വറിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ലോകേഷ് കേന്ദ്ര കഥാപാത്രമാകുന്നത്.
ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ മാതേശ്വര്‍. ഈ സിനിമയിലൂടെ ലോകേഷ് അഭിനയ രംഗത്ത് സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം ലോകേഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ കൂലി റിലീസിന് ഒരുങ്ങുകയാണ്. രജനികാന്ത് നായകനായ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും.
ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അനിരുദ്ധ് രവിചന്ദ്രര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡയും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്