നരിവേട്ടയിലെ ആദ്യഗാനം 'മിന്നൽവള..' പുറത്തിറക്കി പൃഥ്വിരാജ്..

APRIL 17, 2025, 2:14 AM

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.  'മിന്നൽവള..' എന്ന വരികളിലാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പർ ഹിറ്റ് ട്രെൻഡ് സെറ്ററുകൾ ഒരുക്കിയ ജേക്‌സ് ബിജോയാണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളുമാണ് ഇതിന് മുൻപ് പുറത്ത് വന്നിട്ടുള്ളത്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന് അബിൻ ജോസഫാണ് തിരക്കഥ രചിക്കുന്നത്. പ്രശസ്ത തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം പൊളിറ്റിക്കൽ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.


vachakam
vachakam
vachakam


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -എൻ.എം. ബാദുഷ, ഛായാഗ്രഹണം -വിജയ്, സംഗീതം -ജേക്‌സ് ബിജോയ്, എഡിറ്റർ -ഷമീർ മുഹമ്മദ്, ആർട്ട് -ബാവ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് - അമൽ സി. ചന്ദ്രൻ, പ്രൊജക്ട് ഡിസൈനർ -ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ -എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ -സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി.ആർ. ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -രതീഷ് കുമാർ രാജൻ, സൗണ്ട് മിക്‌സ് -വിഷ്ണു പി.സി, സ്റ്റീൽസ് -ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ് -യെല്ലോ ടൂത്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam