ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ക്കെതിരെ കേസ്.
ജാട്ട് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജലന്ധറിലെ സദര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഗോപിചന്ദ് മാലിനേനിക്കും നിര്‍മാതാക്കള്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രത്തിലെ ഒരു രംഗം മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെയും മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ക്രിസ്തുവിനെ അപമാനിച്ചുവെന്നും ആരോപണമുണ്ട്.
സണ്ണി ഡിയോള്‍ കേന്ദ്ര കഥാപാത്രമായ ബോളിവുഡ് ചിത്രമാണ് ജാട്ട്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര, പ്രശാന്ത് ബജാജ്, സറീന വഹാബ്, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്