പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. മേഘന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ദായ്‌രാ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാകുന്നത്.
കരീന കപൂര്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ജഗ്ലീ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
'ചില കഥകള്‍ കേള്‍ക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ദായ്‌രാ എനിക്ക് അങ്ങനെയാണ്. മേഘന ഗുല്‍സറിനും കരീന കപൂറിനും ഒപ്പം സിനിമ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും വിഷു ആശംസകള്‍', എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
'നിയമത്തിന്റെയും നീതിയുടെയും രേഖകള്‍ കടന്നുപോകുമ്പോള്‍. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനുമൊപ്പം ദായ്‌രാ ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ്. ജംഗ്ലീ പിക്ചേഴ്സിനും എന്റെ സഹ-എഴുത്തുകാരായ യാഷ് കേശവാനിക്കും സിമ അഗര്‍വാളിനുമൊപ്പം ഏറെ പ്രതീക്ഷയോടെയുള്ള യാത്ര ആരംഭിക്കുന്നു', എന്നാണ് മേഘന ഗുല്‍സാര്‍ സമൂഹമാധ്യമത്തില്‍ സിനിമയെ കുറിച്ച് എഴുതിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്