വാഷിംഗ്ടണ്‍: ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം എത്രയും വേഗം ശമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച പുലര്‍ച്ചെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം.
'ഈ സംഘര്‍ഷാവസ്ഥ എത്രയും വേഗം ശമിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് ഇവിടെ ഓവല്‍ ഓഫീസില്‍ വരുന്നതിന് വളരെ മുമ്പുതന്നെ, പതിറ്റാണ്ടുകളായി പരസ്പരം വൈരുദ്ധ്യമുള്ള രണ്ട് രാജ്യങ്ങളാണിതെന്ന് അദ്ദേഹം മനസ്സിലാക്കുന്നു,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ട്രംപിന് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രതികരിച്ചു.
'സ്റ്റേറ്റ് സെക്രട്ടറിയും ഇപ്പോള്‍ നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മാര്‍ക്കോ റൂബിയോയും വളരെയധികം ഇടപെട്ടിട്ടുള്ള കാര്യമാണിത്,' കരോലിന്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയും ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് കരോലിന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്