ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്.മാർക്ക് വെബ്ബിന്റെ 'ഡേ ഡ്രിങ്കർ' എന്ന ചിത്രത്തിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് തിരിച്ചുവരവിന് ജോണി ഡെപ്പ് ഒരുങ്ങുന്നത്. ജോണി ഡെപ്പും പെനലോപ്പ് ക്രൂസുമായി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം മികച്ച ഒരു ത്രില്ലർ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലയണ്‍സ്ഗേറ്റ് ആണ് ജോണിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിലെ ജോണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലയണ്‍സ്ഗേറ്റ് പുറത്തുവിട്ടതിന് പിന്നാലെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയർന്നിരിക്കുകയാണ്.
'ബ്ലോ', 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഓണ്‍ സ്ട്രേഞ്ചർ ടൈഡ്സ്', 'മർഡർ ഓണ്‍ ദി ഓറിയന്റ് എക്സ്പ്രസ്' തുടങ്ങിയ ചിത്രങ്ങളില്‍ ജോണിയോടൊപ്പം ഗംഭീരപ്രകടനം നടത്തിയ പെനലോപ്പ് ക്രൂസിനൊപ്പം അദ്ദേഹം വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും ആരാധകർക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
മുൻ ഭാര്യ ആംബർ ഹേർഡുമായുള്ള നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ജോണി ഡെപ്പ് സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തുന്നത്. '500 ഡെയ്‌സ് ഓഫ് സമ്മർ', 'സ്നോ വൈറ്റ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാർക്ക് വെബ്ബ് ആണ് ജോണി ഡെപ്പിന്റെ പുതിയ ചിത്രമായ ഡേ ഡ്രിങ്കറിന്‍റെ സംവിധാനം നിർവഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്